A Place to Belong Again – Snehaveedu: Where Compassion Meets Care
Snehaveedu, founded in 2022 in Ambalapuzha, Alappuzha district, is a haven dedicated to providing care and dignity to elderly men who have been left behind by their families. This shelter was born from the vision and compassion of Mr. Arif Adoor and his friends, who established the Snehasparsham Charitable Trust under the Indian Charity Act. With deep respect for these venerable individuals, Snehaveedu offers them a renewed sense of belonging, support, and the comfort of a caring community.
Message from the Director
ഒറ്റപ്പെട്ട് വഴിയരികിലും അമ്പല മുറ്റത്തും ആശുപത്രി പരിസരത്തും ഉപേക്ഷിക്കപ്പെട്ടു മക്കളാലും ബന്ധുക്കളും ഒഴിവാക്കപ്പെട്ട അച്ചനമ്മമാരെ കാണാൻ ഇടയായി. അവരുടെ മനസ്സിന്റെയും വിശപ്പിന്റെയും വേദനകൾ സ്വന്തം വേദനകളായി കണ്ടു ആ മുറിവിൽ നിന്നാണ് സ്നേഹവീട് അഭയകേന്ദ്രം എന്ന സ്ഥാപനം തുടങ്ങുന്നത്.
ഒരു അച്ചനമ്മമാരും ഒറ്റക്കാവില്ല ഞങ്ങൾ അവരെ ഒറ്റക്കാക്കില്ല എന്നുള്ളതാണ് സ്നേഹവീടിന്റെ ലക്ഷ്യം.
സ്നേഹവീട്ടിൽ വന്ന പല അച്ചന്മാരെയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചു തിരികെ അവരുടെ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതും ശരീരം തളർന്ന് കിടപ്പിലായി വന്ന അച്ചന്മാരെ സ്വയം നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാൻ വിധം മാറ്റിയെടുക്കാൻ കഴിഞ്ഞതും സ്നേഹവീടിന്റ െ കരുതലിന്റെ ഭാഗമാണ്. സ്നേഹവീടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച സേവനത്തിന് അമ്പലപ്പുഴ പഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിന്റെയും വിവിധ ഏജൻസികളുടെയും സംഘടനകളുടെയും പ്രശംസ ചുരുങ്ങിയ കാലം കൊണ്ട് പിടിച്ച് പറ്റാൻ കഴിഞ്ഞത് സ്നേഹവീടിന്റെ മുന്നോട്ടുള്ള യാത്രക്ക് ഇന്ധനമാണ്.
സമൂഹത്തിൽ കാരുണ്യം വറ്റാത്തവരുടെ സഹായം കൂടി ഉണ്ടെങ്കിലേ സ്നേഹവും കരുതലും പരിഗണനയും ഭക്ഷണവും ചികിത്സയും ഇത്തരം മാതാപിതാക്കളിലേക്ക് എത്തിക്കാൻ സ്നേഹവീട് അഭയകേന്ദ്രത്തിന് കഴിയൂ...എല്ലാ നന്മ മനസ്സുകളും കൂടെ ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.
ആരിഫ് അടൂർ
Message from the Patron
2022 മാർച്ച് 27 അമ്പലപ്പുഴയിൽ ആരംഭിച്ച സ്നേഹവീട്ടിലെ അഗതികളായിട്ടുള്ള സുഹൃത്തുക്കളോടൊപ്പം ഇന്നും അവരുടെ ഒരു രക്ഷാധികാരിയായി പ്രവർത്തിച്ചു വരുന്നു. ഭാര്യയും മക്കളും ബന്ധുക്കളും നഷ്ട്ടപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും ഒഴിവാക്കപ്പെട്ട 45 ഓളം ചങ്ങാതിമാരുമായി സഹകരിച്ചു പോകുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. എനിക്ക് പരിചയമുള്ള വീടുകളിൽ ഏതൊരു ചടങ്ങു നടക്കുകയാണെങ്കിലും സ്നേഹവീട്ടിലെ അംഗങ്ങളെ മറക്കരുത് എന്ന് പറയുകയും അവർ അത് എറ്റെടുക്കുകയും ചെയ്‌തു വരുന്നു.
ഈ സ്ഥാപനത്തിൻറെ എല്ലാമെല്ലാമായ ആരിഫിന് നന്മ ഉണ്ടാവട്ടെയെന്നും അമ്പലപ്പുഴ താലുക്കിൽ അഭിമാനമാകുന്ന അറിയപ്പെടുന്ന ഒരു സ്നേഹവീടാകട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്.